Showing posts with label Avalose podi. Show all posts
Showing posts with label Avalose podi. Show all posts

Saturday, 26 March 2011

അവലോസ് പൊടി

രുചിയുടെ ചെരുതരികള്‍ 
                 അവലോസ് പൊടി മുന്‍കാലങ്ങളില്‍ നാട്ടിന്‍ പുറങ്ങളിലെ ഒരു സ്ഥിരം വിഭവമായിരുന്നു. 'നാലുമണിക്കാപ്പി'ക്ക് കഴിക്കാന്‍ അമ്മമാര്‍ ഉണ്ടാക്കിയിരുന്ന ഇതിന്‍റെ പാചകക്കൂട്ട്  നോക്കാം...  പുട്ടിന്‍റെ പാകത്തില്‍ അരിപ്പോടിയെടുത്തു  തേങ്ങ ചുരണ്ടി  ചേര്‍ത്ത് അതില്‍ ജീരകം പൊടിച്ചിടുക. ഈ മിശ്രിതം രണ്ടു മണിക്കൂര്‍ മൂടിവെക്കുക . പിന്നീട് അടുപ്പത്ത് വെച്ച് ചൂടാകിയ ഉരുളിയിലേക്ക് ഇടുക. നല്ലവണ്ണം ഇളക്കുക. പൊടി ഉണങ്ങി വരുമ്പോള്‍ ഇറക്കി വെക്കുക. പിന്നീട് ആവശ്യാനുസരണം   പോലെ ഉപയോഗിക്കുക.