ഞാനും എന്‍റെ ബ്ലോഗും

         ഞാന്‍ ജെയ്സ്  മെര്‍ലിന്‍ പി. അഗസ്റ്റിന്‍.കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസില്‍ അവസാനവര്‍ഷ മാധ്യമ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി.മനസ്സില്‍ പഴമയുടെ നിറവും മണവും പേറുന്ന ഒരു സഹൃദയ.....
          നമ്മുടെ ഗ്രാമങ്ങള്‍ ഇന്ന് നഗരങ്ങളായി പരിണമിക്കുകയാണ്...കവലയിലെ മോഹനന്‍ നായരുടെ പലചരക്ക് കട,  'മോഹന്‍സ്‌ സൂപ്പര്‍ മാര്‍ക്കറ്റും' ശാരദേച്ചിയുടെ ഓടിട്ട വീട് വലിയ കോണ്‍ക്രീറ്റ് മാളികയുമായി മാറിയപ്പോള്‍,അത് ആധുനികവല്‍ക്കരണമായി....! മലയാളിയുടെ ഈ  മാറ്റങ്ങളിലെല്ലാം പങ്കാളിയായ ഒരു സാമുഹ്യ ജീവിയാണ് ഞാനും.
            പുത്തന്‍ ഭകഷ്യസംസ്കാരത്തിന്റെ കടന്നു കയറ്റത്തിനിടയില്‍ ,പാരമ്പര്യത്തിന്റെ തനിമയിലേക്കു ഒരു തിരനോട്ടം.എന്റെ അത്തരം ചിന്തകളില്‍ നിന്നാണ് 'നാട്ടറിവുക‍ളു'ടെ പിറവി.
             നാടന്‍ രുചികളെക്കുറിച്ചുള്ള ഒരു എളിയ സംരഭമാണിത്.ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശ്ശങ്ങളും അറിയിക്കുമല്ലോ.....