പഴമയുടെ രുചിഭേദങ്ങള്‍

     മാറ്റങ്ങളുടെ തേരിന്‌ വേഗതയേറുന്ന ആധുനിക ജീവിതം.അതില്‍ നേട്ടങ്ങളുടെ പട്ടിക തീര്‍ക്കാനുള്ള തത്രപ്പാടിനിടയില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഒന്നുണ്ട്, പഴമയുടെ നന്മയും സൗരഭ്യവും. 
ജീവിത ശൈലിയില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ മലയാളിയുടെ ഭക്ഷണ ശീലങ്ങള്‍ ഒരുപാടു മാറ്റിയിരിക്കുന്നു. ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ ഇ കാലത്ത് മുത്തശ്ശിയുടെ കൈപ്പുണ്യത്തിലും  കരുതലിലും പിറവികൊണ്ട രുചിക്കൂട്ടുകള്‍ പുതിയ തലമുറയ്ക്ക് അന്യമാകുകയാണ്.

     നാളേക്ക് വേണ്ടി കരുതി വയ്ക്കുന്ന നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പണ്ടുകാലങ്ങളില്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സമൃദ്ധമായിരുന്നു. ഉപ്പുമാങ്ങയും മംബഴത്തൈരും ചക്കരവരട്ടിയും കടുമാങ്ങ അച്ചാറും നെല്ലിക്ക കരുപ്പിച്ചതും അവയില്‍ ചിലത് മാത്രം. തറവാട്ടിലെ അവധിക്കാലങ്ങളില്‍ അമ്മയും അമ്മൂമ്മയും കാണാതെ അടുക്കളപ്പുറത്ത് നിന്ന് കൊതിയോടെ കട്ട് തന്നിരുന്ന അവയുടെ സ്വത്തു ഒന്ന് വേറെ തന്നെ !  ഓര്‍ക്കുമ്പോഴേ  നാവില്‍ വെള്ളമൂറുന്നു !!

    കാലമെത്ര കഴിഞ്ഞാലും ഗൃഹാതുരതയുടെ നേര്‍ത്ത കാറ്റിനൊപ്പം നാവിന്‍ തുമ്പില്‍ നിറയുന്ന അത്തരം എത്രയോ രുചിഭേദങ്ങള്‍... അവയെപ്പറ്റിയാണ്   'നാട്ടറിവുകള്‍' പ്രദിപാദിക്കുന്നത്...

      നാടന്‍ വിഭവങ്ങളുടെ സ്വാദിലേക്ക്  'നാട്ടറിവുകള്‍' നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ്....മറന്നു തുടങ്ങിയ പഴയ രുചിക്കൂട്ടുകളെ ഇവിടെ നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാം. പുതുമയാര്‍ന്ന പരീക്ഷണങ്ങളോടെ വീണ്ടുമാവര്‍ത്തിക്കാം....

     ഞാറ്റുവേലപ്പോടിപ്പുകളും മാമ്പൂ മണവും എന്തെന്നറിയാത്ത ഇന്നത്തെ 'ഫ്ലാറ്റ്' കുട്ടികള്‍ക്ക് ഇന്നലെയുടെ കൊതിയൂറും രുചികളറിയാന്‍  ഇതാ ഒരവസരം....

              'നാട്ടറിവുകള്‍'

ഇനി നിങ്ങളുടെ നാളെകളില്‍ നാട്ടിന്‍പുറത്തിന്റെ സ്വാദ്  നിറക്കാന്‍...