![]() |
രുചിയുടെ ചെരുതരികള്‍ |
അവലോസ് പൊടി മുന്‍കാലങ്ങളില്‍ നാട്ടിന്‍ പുറങ്ങളിലെ ഒരു സ്ഥിരം വിഭവമായിരുന്നു. 'നാലുമണിക്കാപ്പി'ക്ക് കഴിക്കാന്‍ അമ്മമാര്‍ ഉണ്ടാക്കിയിരുന്ന ഇതിന്‍റെ പാചകക്കൂട്ട് നോക്കാം... പുട്ടിന്‍റെ പാകത്തില്‍ അരിപ്പോടിയെടുത്തു തേങ്ങ ചുരണ്ടി ചേര്‍ത്ത് അതില്‍ ജീരകം പൊടിച്ചിടുക. ഈ മിശ്രിതം രണ്ടു മണിക്കൂര്‍ മൂടിവെക്കുക . പിന്നീട് അടുപ്പത്ത് വെച്ച് ചൂടാകിയ ഉരുളിയിലേക്ക് ഇടുക. നല്ലവണ്ണം ഇളക്കുക. പൊടി ഉണങ്ങി വരുമ്പോള്‍ ഇറക്കി വെക്കുക. പിന്നീട് ആവശ്യാനുസരണം പോലെ ഉപയോഗിക്കുക.
No comments:
Post a Comment