Saturday, 26 March 2011

മാമ്പഴത്തെര

'പഴങ്ങളുടെ  രാജാവ്‌' - മാമ്പഴം 
             മാമ്പഴത്തിന്‍റെ ചാറെടുത്ത്‌ ചീനച്ചട്ടിയിലൊഴിച്ച്, ഇളക്കി, ചെറു ചൂടില്‍ വറ്റിച്ച്‌, കുഴമ്പ് പരുവത്തിലാക്കുക. അതിലേക്കു ഏലക്കയും ജീരകവും പൊടിച്ചിടുക-സ്വാദ് കൂട്ടാനാണിത്. ഈ മിശ്രിതം വാഴയിലയിലോ തഴപ്പായിലോ തേച്ചു പിടിപ്പിച്ച്  വെയിലത്ത്‌ വെച്ചുണക്കുക.   പലതവണ തേച്ചു പിടിപ്പിച്ചു ഇതിന്‍റെ. കനം വര്‍ധിപ്പിക്കാവുന്നതാണ്. നന്നായി ഉണങ്ങുമ്പോള്‍ മുറിച്ചു കഷണങ്ങളാക്കി ഭരണിയില്‍ സൂക്ഷിക്കുക.വര്‍ഷങ്ങളോളം കേടുകൂടാതിരിക്കുന്ന വിഭവമാണിത്. ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം.



No comments:

Post a Comment